കൈകളിൽ ഉണ്ടാകുന്ന തരിപ്പും മരവിപ്പും വേദനകളും കണ്ടാൽ ഒരിക്കലും നിസ്സാരമായി തള്ളിക്കളയരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്താണ് കാർപൽ ടണൽ സിൻഡ്രം എന്ന് പറയുന്നത്.. നമ്മുടെ കൈകളിലേക്ക് മൂന്ന് നാഡികളാണ് പ്രധാനമായിട്ടും വരുന്നത്.. ഇതിലെ മീഡിയം നർവ് എന്ന് പറയുന്ന നാഡി നമ്മുടെ കൈകളിലൂടെ പോയി നമ്മുടെ കയ്യിന്റെ ഭാഗത്ത് ടണൽ പോലുള്ള ഒരു സംഭവം ഉണ്ട് അതായത് ഒരു പാലം പോലെ അതിന്റെ അടിയിൽ കൂടെ പോയി ഉണ്ടാകുന്ന ഒരു കംപ്രഷൻ കാരണം ഉണ്ടാകുന്ന ഒരു അസുഖമാണ് ഇത്..

   

അഞ്ചു മുതൽ 10% വരെയുള്ള ആളുകളിൽ ഈ ഒരു അസുഖം വളരെ കോമൺ ആയിട്ട് തന്നെ കണ്ടുവരുന്നുണ്ട്.. അതായത് ഞരമ്പുകൾ സംബന്ധമായ പ്രശ്നങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു രോഗം തന്നെയാണ് ഇത്.. ഇനി ഇതിൻറെ പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ ലക്ഷണങ്ങളെക്കുറിച്ച് ചോദിക്കുകയാണ് എങ്കിൽ പ്രധാനമായിട്ടും ഉണ്ടാകുന്നത് കൈകളിൽ ഉണ്ടാകുന്ന തരിപ്പ് അതുപോലെതന്നെ കടച്ചിൽ അതുപോലെതന്നെ അത് കഠിനമായി വേദന രാത്രി സമയങ്ങളിൽ ആയാൽ ഇത് ഒരുപാട് കൂടുന്നു..

അതുപോലെ കൈകൾ കൊണ്ട് എന്തെങ്കിലും ജോലി ചെയ്യുമ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് കൊണ്ട് തന്നെ അത് നമ്മുടെ ദൈന്യദിന പ്രവർത്തികളെ പോലും ബാധിക്കുന്നു.. വേദനകൾ വല്ലാതെ കൂടുന്നു.. അതുപോലെതന്നെ സിമ്പിൾ ആയിട്ട് അതായത് നമ്മുടെ മൊബൈൽ ഫോൺ പിടിക്കുമ്പോൾ പോലും കഠിനമായ വേദനകൾ അനുഭവപ്പെടുന്ന ഒരു രീതിയിലേക്ക് മാറുന്നു..

ഇനി അതുപോലെതന്നെ വാഹനം ഓടിക്കുമ്പോൾ പോലും അത് കുറച്ചുനേരം പിടിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്.. ഇതുപോലെ തന്നെ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഈ ഒരു അസുഖം കൂടുതൽ വരാൻ സാധ്യതയുള്ള ആളുകളാണ് ഡയബറ്റിസ് രോഗികൾ എന്ന് പറയുന്നത്.. അതുപോലെതന്നെ തൈറോയ്ഡ് ഉള്ള രോഗികളിലും ഈയൊരു ബുദ്ധിമുട്ട് കൂടുതലായിട്ടും കണ്ടുവരുന്നു എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top