മകളുടെ സ്കൂളിലേക്ക് മീറ്റിങ്ങിനു പോയി അച്ഛൻ ക്ലാസ് ടീച്ചറെ കണ്ടപ്പോൾ പിന്നീട് സംഭവിച്ചത്.

അച്ഛാ ഇന്നാണ് പാരൻസ് മീറ്റിംഗ്. അച്ഛൻ നിർബന്ധമായും വരണം. അയാൾ വളരെ സന്തോഷത്തിലാണ്.കാരണം മറ്റൊന്നുമല്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ അയാൾ കഴിഞ്ഞ ദിവസമാണ് കണ്ടത്.ആ മുഖം ഇനി ഒരിക്കലും കാണരുത് എന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. എന്നിട്ടും തന്റെ മുൻപിൽ തന്നെ അവൾ വന്നു പെട്ടിരിക്കുന്നു. അതും തടി മകളുടെ ക്ലാസ് ടീച്ചറായി. അവൾ കാണാതെ തിരിച്ചു പോകാൻ നിന്നപ്പോൾ ആണ് പുറകിൽ നിന്നും ആ വിളി വന്നത്. ഹായ് വിനോദ്. അവൾ തന്റെ അടുത്തേക്ക് നടന്നു കണ്ടപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നു. ടീച്ചർക്ക് ഇപ്പോഴും ഈയുള്ളവനെ ഓർമ്മയുണ്ടോ? ഇപ്പോഴും വിനോദിന് എന്നോട് പരിഭവമാണോ?

   

അതൊക്കെ സ്കൂൾ ജീവിതത്തിലെ വെറും നേരം പോക്കുകളായിട്ടെ ഞാൻ കണ്ടിട്ടുള്ളൂ. നിങ്ങളെപ്പോലെ സുന്ദരിയായ പെൺകുട്ടികൾക്ക് എന്നെപ്പോലെ വൺവേ പ്രണയമായി പുറകെ നടക്കുന്ന ഒരുപാട് പേരുണ്ടാകുമ്പോൾ നിങ്ങൾക്ക് വെറും നേരം പോക്ക് മാത്രം. പക്ഷേ ഫൈനൽ എക്സാം കഴിഞ്ഞ് എല്ലാവരും പിരിയുന്ന നേരത്ത് ഞാൻ രചനയുടെ അരികിൽ വന്ന് ഏറെ ആശങ്കയോടെ നമ്മൾ ഇനി എങ്ങനെ കണ്ടുമുട്ടും എന്ന് ചോദിച്ചിരുന്നു. അതിനു മറുപടിയായി അട്ടകസിച്ചുകൊണ്ട് താൻ പറഞ്ഞത് അതിനെന്തിനാണ് നമ്മൾ കാണുന്നത് എന്ന്. കാണാൻ മാത്രം എന്ത് ബന്ധമാണ് നമ്മൾ തമ്മിലുള്ളത്. എന്ന് സത്യത്തിൽ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ മാനസികമായി ഏറ്റവും കൂടുതൽ തളർന്നുപോയത് അന്നായിരുന്നു.അപ്പോഴാണ് എനിക്ക് പോലും മനസ്സിലായത് ഞാൻ രചനയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്.

സത്യം പറയട്ടെ വിനോദ് നിന്റെ മനസ്സ് ഇതുപോലെ അന്ന് തുറന്ന് കാട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ ഐശ്വര്യയുടെ അമ്മ ഇന്ന് ഞാൻ ആകുമായിരുന്നു. അന്ന് തുറന്നു പറയാനുള്ള ധൈര്യം നീ കാണിച്ചില്ല. എല്ലാരും നോക്കുന്നത് പോലെ നീ എന്നെ നോക്കി നിൽക്കുന്നതല്ലാതെ ഒരിക്കൽ പോലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. അവളുടെ കുറ്റപ്പെടുത്തലുകൾ ശരിയാണ് എന്ന് അയാളുടെ മനസ്സ് പറഞ്ഞു. ഇനി പറഞ്ഞിട്ട് എന്താണ് കാര്യം നമ്മൾ ഒരുപാട് വളർന്നു. നമുക്ക് ഓരോ കുടുംബങ്ങളുമായി ജീവിതം എന്തെന്ന് പറയുന്നത് ഇങ്ങനെയൊക്കെ ആയിരിക്കുമല്ലേ? അവൾ നിരാശയോടെ പറഞ്ഞു അല്ല വിനോദ് കുടുംബം നിനക്ക് മാത്രമേ ആയിട്ടുള്ളൂ ഞാൻ ഇപ്പോഴും സിംഗിൾ ആണ്.

അതെന്താ അങ്ങനെ?അതിനു മറുപടി പറയുന്നതൊന്നും മുൻപ് ക്ലാസിൽ ബെല്ലടിച്ചു.ഓക്കേ വിനോദ് ഇനി പിന്നെ സംസാരിക്കാം.ഞാൻ ക്ലാസ്സിലേക്ക് ചെല്ലട്ടെ. അന്ന് താൻ അവിടെ നിന്നും തിരിച്ചു ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുമായിട്ടാണ്. അയാൾ ഐശ്വര്യയുടെ ക്ലാസിൽ എത്തി. മറ്റ് പാരൻസുകൾ വരുന്നുണ്ടായിരുന്നുള്ളൂ. ഇരിക്കു വിനോദ് വൈഫിനെ കൊണ്ടുവന്നില്ലേ ആ ചോദ്യം കേട്ട് അയാളുടെ മുഖത്ത് മ്ലാനത പടരുന്നത് അവൾ കണ്ടു. എന്തുപറ്റി വിനോദ് സോറി രചന എനിക്ക് ഒരു കുടുംബം ഉണ്ടെന്ന് ഞാൻ രചനയോട് പറഞ്ഞത് എന്റെ അമ്മയും ഐശ്വര്യ മോളും അടങ്ങുന്ന കുടുംബത്തെ കുറച്ചായിരുന്നു. ഞാൻ ഇപ്പോഴും ബാച്ചിലർ ആണ്? അപ്പോൾ ഐശ്വര്യ അത് എന്റെ ഏട്ടന്റെ മോളാണ് ഏട്ടനും ഏട്ടത്തിയും വിദേശത്താണ് അവൾ ജനിച്ച ആറാം മാസം മുതൽ ഇവിടെ എന്റെയും അമ്മയുടെ ഒപ്പം ആണ് കഴിയുന്നത്.

ഏട്ടനും ഏട്ടത്തിയും ജോലിതിരക്ക്‌ കാരണം ഇവിടെ ഏൽപ്പിച്ചതാണ്. വർഷത്തിലൊരിക്കൽ അവർ വരും പിന്നെയും വീഡിയോ കോൾ വിളിക്കും. പക്ഷേ അവൾക്ക് ഞാനാണ് അച്ഛൻ. അച്ഛൻ എന്നാണ് എന്നെ വിളിക്കുന്നത്. എനിക്ക് നിന്നോടുള്ള പ്രണയം ഒരു നേരം പോക്ക് ആയിരുന്നില്ല. അതുകൊണ്ടാണ് ഞാനിപ്പോളും വിവാഹം കഴിക്കാതെ ജീവിക്കുന്നത്. അതുപോട്ടെ രചന എന്താണ് വിവാഹം കഴിക്കാതിരുന്നത്? അതോ അന്ന് ഫൈനൽ എക്സാം കഴിഞ്ഞ് നീ വന്ന് എന്നോട് സംസാരിച്ചപ്പോൾ നിന്നെ പരിഹസിച്ചു വിട്ടതിനു ശേഷം വീട്ടിലെത്തിയ എനിക്ക് എന്തോ മിസ്സ് ചെയ്യുന്നത് പോലെ തോന്നി. എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യമായി ആ ഒരു കുറവ് എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

ഒടുവിൽ എനിക്ക് മനസ്സിലായി എനിക്ക് നിന്നോട് പ്രണയമായിരുന്നു എന്ന്. നഷ്ടപ്പെടുമ്പോൾ ആണല്ലോ നമുക്ക് പല തിരിച്ചറിവും ഉണ്ടാകുന്നത് പിന്നെ എങ്ങനെയെങ്കിലും നിന്നെ ഒന്ന് കണ്ടാൽ മതി എന്ന് ചിന്തിക്കുന്നു എനിക്ക് അതിനു വേണ്ടി ഞാൻ എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ അന്വേഷിച്ചു പക്ഷേ നിന്നെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല എന്തെങ്കിലും നിന്നെ കണ്ടെത്താം എന്ന പ്രതീക്ഷയിൽ വീട്ടുകാരോട് എനിക്ക് പഠനം തുടരണമെന്നും ജോലി സമ്പാദിക്കണം എന്നും കളവു പറഞ്ഞ് വന്ന വിവാഹാലോചനകൾ നിന്ന് എല്ലാം ഒഴിഞ്ഞുമാറി. ഇതുവരെ എത്തി. ഇനിയിപ്പോൾ ജോലി കിട്ടിയ സ്ഥിതിക്ക് എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. അപ്പോൾ ഒരു പ്രതീക്ഷ വിനോദിന്റെ മനസ്സിൽ പൊട്ടിമുളച്ചു. അപ്പോൾ ഞാൻ കരുതിയത് വെറുതെയായില്ല അല്ലേ? അതിനു മറുപടിയായി മനസ്സ് തുറന്ന് അവൾ ചിരിച്ചപ്പോൾ അയാളും പൊട്ടിച്ചിരിച്ചു.

Scroll to Top