ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടിയെ സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ ഈ കുട്ടി പറഞ്ഞ വാക്കുകൾ.

എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുവാനും ഉപഹാരം നൽകുവാനും സംഘടിപ്പിച്ച വേദി.ജില്ലയിലെ ഉയർന്ന പണക്കാരനും രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായവുമായി ഒരാളാണ് ചീഫ് ഗസ്റ്റ്. മറ്റു പ്രമുഖരെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജ്. ജില്ലയിൽ മികച്ച വിജയം നേടിയ പത്തു കുട്ടികളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ മാർക്കൊടെ പാസായതാണ് അരുൺ കൃഷ്ണൻ.

   

അവതാരക ഒരോ കുട്ടിയോടും വിജയം കരസ്ഥമാക്കിയതിന്റെ പിന്നിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത് എന്ന് ചോദിച്ചു. അവസാനമായി ഫസ്റ്റ് റാങ്കിൽ പാസായ അരുൺ കൃഷ്ണനെ ഉപകാരം സ്വീകരിക്കുവാൻ സ്റ്റേജിലേക്ക് ക്ഷണിച്ചു. അവതാരക അവനോട് ചോദിച്ചു എന്താണ് നിങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യം. ഇത്രയും വലിയൊരു വിജയം നിങ്ങൾ എങ്ങനെ നേടി? അരുൺ മൈക്ക് കയ്യിലെടുത്ത് അല്പം നേരം മൗനമായി നിന്നു. സദസ്സിലേക്ക് നോക്കി. സരസ്സിന്റെ ഒരോ മുക്കിൽ നിന്നുകൊണ്ട് മകനുള്ള സമ്മാനദാനം കാണാൻ എത്തിയ അമ്മയെ അവൻ കണ്ടു. അമ്മയുടെ മുഖത്ത് സന്തോഷം കണ്ടുകൊണ്ട് അവൻ പറഞ്ഞു എനിക്ക് ഒരു അപേക്ഷയുണ്ട് ഈ ഉപകാരം എന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണം എന്നുണ്ട്.

അതിനുള്ള അവസരം നൽകണമെന്ന് സംഘാടകരോടും ഇവിടെ എത്തിച്ചേർന്നിരിക്കുന്ന മുഖ്യാതിഥികളോടും ഞാൻ അപേക്ഷിക്കുന്നു. സ്റ്റേജിൽ ഇരിക്കുന്നവർ പരസ്പരം നോക്കി. ഫസ്റ്റ് റാങ്ക് കാരനായ കുട്ടിക്ക് ഉപകാരം നൽകാൻ എത്തിയിരിക്കുന്ന ചീഫ് ഗസ്റ്റും അത്ഭുതപ്പെട്ടു. പിന്നെ അവതാരകയെ വിളിച്ച് അമ്മയെ വിളിക്കാൻ ആവശ്യപ്പെട്ടു. അവതാരക ചോദിച്ചു ആരാണ് നിങ്ങളുടെ അമ്മ? ഇവിടെ വന്നിട്ടുണ്ടോ? ഡോക്ടറാണോ വക്കീലാണോ? വന്നിട്ടുണ്ട് ഈ പക്ഷേ ഈ പറഞ്ഞ ആരും അല്ല എന്റെ അമ്മ ഒരു പാവപ്പെട്ട പപ്പട തൊഴിലാളിയാണ് എന്റെ അമ്മ. എന്റെ ഈ വിജയത്തിന് പിന്നിൽ എന്റെ അമ്മ മാത്രമാണ്. എന്റെ ഈ വിജയത്തിന് പിന്നിൽ അമ്മയുടെ കഷ്ടപ്പാടാണ്.

അച്ഛനെ കണ്ട് ഓർമ്മ എനിക്കില്ല എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അമ്മ. രാവിലെ ഞാൻ സ്കൂളിൽ പോയാൽ രാത്രി ഉണ്ടാക്കിയ പപ്പടം ഉണക്കി കടകളിലും വീടുകളിലും പോയി വിൽക്കും. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഞാൻ പപ്പടം വിൽക്കാൻ പോകും ആ സമയങ്ങളിൽ അമ്മ വീട്ടിൽ നിന്നുകൊണ്ട് പപ്പടം ഉണക്കും. ചോർന്നൊലിക്കുന്ന ഞങ്ങളുടെ വീട്ടിൽ എന്നെയും പുസ്തകങ്ങളെയും നനയിക്കാതിരിക്കാൻ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അത്രയും കഷ്ടപ്പെട്ട് എന്നെ പഠിപ്പിച്ച എന്റെ അമ്മയിൽ നിന്നും വേണം എനിക്ക് ഈ ഉപകാരം സ്വീകരിക്കുവാൻ. അവിടെ കൂടിയ എല്ലാവരും അരുണിന്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ട് കൊണ്ടിരുന്നു.എല്ലാവർക്കും അരുണിന്റെ അമ്മയെ കാണാൻ ആകാംക്ഷിയായി.അവതാരിക അരുണിന്റെ അമ്മയെ സ്റ്റേജിലേക്ക് ക്ഷണിച്ചു. നിറഞ്ഞ കണ്ണുകളുമായി ഒരു കറുത്ത മെലിഞ്ഞ സ്ത്രീ മുന്നോട്ടു വന്നു.

വളരെ വലിയ കരഘോഷത്തോടെയാണ് സദസ്സും മറ്റുള്ളവരും അവരെ വരവേറ്റിയത്. അരുൺ പറഞ്ഞു എന്റെ ഓരോ പരാജയത്തിൽ നിന്നും എന്നെ എഴുന്നേൽപ്പിച്ചത് എനിക്ക് എന്നും ഊർജം പകർന്നതും എന്റെ അമ്മയാണ്. എന്റെ അമ്മയുടെ കഷ്ടപ്പാടിന് വേണ്ടി എനിക്ക് നൽകുന്ന ഉപഹാരം ചീഫ് ഗസ്റ്റ്‌ എന്റെ അമ്മയ്ക്ക് നൽകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. ഈ സമയം ജീവിക്കാൻ സ്ത്രീയെ സൂക്ഷിച്ചുനോക്കി അയാളുടെ ചിന്തകൾ മൂന്നുവർഷം പുറകിലോട്ട് പോയി. അയാൾ സമ്മാനം അരുണിന്റെ അമ്മയ്ക്ക് നൽകി ശേഷം സംസാരിക്കുവാൻ തുടങ്ങി. പ്രിയമുള്ളവരെ ഇവരുടെ വീടിനടുത്താണ് എന്റെ മാനേജ്മെന്റിലുള്ള ഒരു സ്കൂൾ ഉള്ളത് പണക്കാരുടെ മക്കൾ മാത്രം പഠിക്കുന്ന സ്കൂൾ ആണ് മൂന്നുവർഷം മുൻപ് മകനെ ആ സ്കൂളിൽ ചേർക്കാൻ വേണ്ടി ഇവർ എന്റെ അടുത്ത് വന്നിരുന്നു അതും ചിലവിന് വേണ്ടി അന്ന് ഞാൻ ഇവരോട് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. അല്ലെങ്കിലും അവൻ പഠിച്ച് കളക്ടർ ഒന്നും ആകാൻ പോകുന്നില്ലല്ലോ.

പപ്പടം ഉണ്ടാക്കുന്നവർക്കും മറ്റും പഠിക്കാൻ ഗവൺമെന്റ് സ്കൂളുകളുണ്ട് അവിടെ എവിടെയെങ്കിലും കൊണ്ടുപോയി ചേർക്ക് എന്ന് പറഞ്ഞു അധിക്ഷേപിച്ച് വിട്ടിരുന്നു. അതിന് എല്ലാവരുടെ മുൻപിൽ വെച്ച് ഞാൻ ഇപ്പോൾ ക്ഷമ ചോദിക്കുന്നു. മാത്രമല്ല ഇന്നുമുതൽ അരുണിന്റെ എല്ലാ പഠന ചെലവും വഹിക്കുമെന്നും ഇവർക്ക് ഒരു വീട് വെച്ച് നൽകുമെന്നും ഞാൻ വാക്കു നൽകുന്നു. വേദിയിലുള്ള സദസ്സിലുള്ള വരും എഴുന്നേറ്റ് നിന്ന് കൈകൾ അടിച്ചു.അയാൾ തുടർന്നു എനിക്ക് ഇന്നേവരെ കിട്ടാത്ത അംഗീകാരമാണ് നിങ്ങളുടെ എഴുന്നേറ്റ് നിന്നുള്ള കയ്യടി അതിനു കാരണക്കാരൻ ഈ അമ്മയും മകനും ആണ്. പണത്തിനും പദവിക്കും എത്രയോ മേലെയാണ് അച്ഛനും അമ്മയും മക്കളും അടങ്ങുന്ന സ്നേഹബന്ധം എന്ന് ഇവർ എന്നെ പഠിപ്പിച്ചു.

Scroll to Top