രക്ത കുഴലുകൾ നശിക്കുന്നതിന്റെയും അടയുന്നതിന്റെയും കാരണം.

ഹാർട്ട് അറ്റാക്കും സ്ട്രോക്കും പോലുള്ള മാരകരോഗങ്ങൾക്കും എല്ലാം കാരണം രക്തയോട്ടം കുറയുകയോ നിലയ്ക്കുകയോ ചെയ്യുന്നതാണ്. എന്താണ് രക്തക്കുഴലുകൾ നശിക്കുവാനും അടയുവാനും കാരണം? രക്തക്കുഴലുകൾക്ക് രോഗമോ അടവോ ഉണ്ടോ എന്ന് എങ്ങനെ നേരത്തെ തന്നെ കണ്ടെത്താൻ ആകും?അടഞ്ഞ രക്തക്കുഴലുകളിലെ അടവ് എങ്ങനെ മാറ്റാനാകും?

   

രക്തക്കുഴലുകളെ സംരക്ഷിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം? ശ്വാസകോശത്തിൽ വച്ച് ഓക്സിജൻ കേറ്റിയ ശുദ്ധ രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന ടണൽ റോഡുകളാണ് അർട്ടറികൾ. കോശങ്ങൾക്ക് ഓക്സിജനും പോഷണവും നൽകി വേസ്റ്റ് കളക്ട് ചെയ്ത് തിരികെ കൊണ്ടുവരുന്നവരാണ് വെയ്നുകൾ. ഏകദേശം 60,000 മൈൽ നീളം വരുന്ന പല വലുപ്പത്തിലുള്ള ആവശ്യമനുസരിച്ച് ചുരുങ്ങുവാനും വികസിക്കുവാനും കഴിവുള്ള ഹൈടെക് റോഡുകളാണ് മനുഷ്യശരീരത്തിലെ ഈ രക്തക്കുഴലുകൾ.

അർട്ടറി അഥവാ ശുദ്ധ രക്തക്കുഴലുകൾക്ക് വരുന്ന രോഗമാണ് ആതറോസ്ക്ലീറോസിസ്.വെയ്ൻസ് അഥവാ അശുദ്ധ രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകൾക്ക് രോഗം ബാധിക്കുന്നതാണ് വെരിക്കോസ് വെയിൻ,പൈൽസ് തുടങ്ങിയവ.ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം,ഓർമ്മക്കുറവ്, വൃക്കരോഗം, ഉണങ്ങാത്ത വ്രണങ്ങൾ, കാഴ്ചക്കുറവ്.

തുടങ്ങി കാൻസർ പോലുള്ള ഒട്ടുമിക്ക രോഗങ്ങൾക്ക് അടിസ്ഥാന കാരണം രക്തക്കുഴലുകളുടെ ആനാരോഗ്യം മൂലം പോഷകങ്ങൾ അവയവങ്ങൾക്ക് ലഭിക്കാത്തതും വിസർജ്യ വസ്തുക്കൾ കെട്ടിക്കിടക്കുന്നത് മൂലം കോശങ്ങളിലെ ഡിഎൻഎയിൽ ഉണ്ടാകുന്ന ജനിതക തകരാറുകളും ആണ്.നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളെ സംരക്ഷിച്ചാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ ആകു.കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.

Scroll to Top