ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ആൻങ്സൈറ്റി ഡിസോഡറിൽ എപ്പോഴും നമ്മൾ ഹാർട്ട് അറ്റാക്ക് ആണോ എന്ന് നമ്മൾ സംശയിക്കുന്ന ഒന്നാണ് പാനിക് അറ്റാക്ക് എന്ന് പറയുന്നത്.. അതായത് പെട്ടെന്ന് ഉണ്ടാകുന്ന ഒരു നെഞ്ചരിച്ചിൽ അതുപോലെതന്നെ നെഞ്ചിന്റെ അകത്ത് ഒരു വേദനയും ശ്വാസം കിട്ടാത്ത ഒരു അവസ്ഥ അതുപോലെ കണ്ണിൻറെ അകത്ത് മുഴുവൻ ഇരുട്ടു കയറിയത് പോലെ അനുഭവപ്പെടാം..
ശരീരം മുഴുവൻ തളരുന്നതായിട്ട് അനുഭവപ്പെടാം.. കൈകളും കാലുകളും എല്ലാം വിറയ്ക്കാൻ തുടങ്ങും ഇത്തരം അവസ്ഥകൾ നമുക്ക് പാനിക്ക് ആകുന്ന അവസ്ഥകളിൽ ഉണ്ടാകാറുണ്ട്.. അതായത് അതിനു മുൻപ് നമ്മളെ അപായപ്പെടുത്തുന്ന രീതിയിൽ എന്തെങ്കിലും ഉണ്ടാവുക അല്ലെങ്കിൽ നമ്മുടെ ജീവന് ഭീഷണി ആകുന്ന ഒരു സാഹചര്യത്തിൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചേഞ്ചസ് ആണ് കുറച്ചു മുന്നേ പറഞ്ഞിട്ടുള്ളത്..
നമ്മുടെ മുൻപിൽ അത്തരത്തിൽ പേടിപ്പെടുത്തുന്ന രീതിയിലുള്ള ഒരു സിറ്റുവേഷൻസും ഇല്ല എങ്കിൽ കൂടി നിങ്ങളുടെ ശരീരം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ നമുക്ക് മനസ്സിലാക്കാം ആ ഒരു വ്യക്തി പാനിക് അറ്റാക്കിലൂടെ കടന്നുപോകുന്നത് എന്നുള്ളത്.. കാരണം പേടിപ്പെടുത്തുന്ന രീതിയിലുള്ള ഒരു അവസ്ഥകളും അവിടെയില്ല എന്നിട്ടും ആ ഒരു വ്യക്തിക്ക് ഇടയ്ക്കിടയ്ക്ക് ഇത്തരം ലക്ഷണങ്ങളെല്ലാം അനുഭവപ്പെടുന്നു..
അതായത് ഒരു പേടിയും അതുപോലെ ശരീരം മൊത്തം തളർന്നു പോകുക അതുപോലെ നെഞ്ചരിച്ചൽ നെഞ്ചിടിപ്പ് നെഞ്ചിന്റെ അകത്ത് വല്ലാത്ത വേദന അനുഭവപ്പെടുക ചിലപ്പോൾ രോഗികൾ പറയും ഞാൻ മരിക്കാൻ പോവുകയാണ് എന്നുള്ള ഒരു തോന്നൽ വരെ ഉണ്ടാകും.. അതുകൊണ്ടാണ് പലരും ഇതിനെ ഹാർട്ടറ്റാക്ക് എന്നുള്ള രീതിയിൽ തെറ്റിദ്ധരിക്കപ്പെടുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….