തൻറെ യജമാനൻ അപസ്മാരം ബാധിച്ച് തളർന്നു വീണപ്പോൾ ഈ നായക്കുട്ടി ചെയ്തത് കണ്ടോ…

ഈ ലോകത്തിൽ ഏറ്റവും നന്ദിയുള്ള മൃഗം നായയാണ് എന്നാണ് പറയാറുള്ളത് അല്ലേ.. പല സന്ദർഭങ്ങളിലും തൻറെ യജമാനനെ രക്ഷിച്ച നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടാവും.. അത്തരത്തിൽ തന്റെ യജമാനനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു നായക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയേറെ വൈറലായി കൊണ്ടിരിക്കുന്നത്.. വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും അതായത് ഒരു ആംബുലൻസിന് പുറകെ നായക്കുട്ടി സ്പീഡിൽ ഓടുന്നതാണ് വീഡിയോയുടെ തുടക്കം മുതൽ കാണുക..

   

എന്തിനാണ് ഈ ആംബുലൻസിന് പുറകെ നായക്കുട്ടി ഇത്രയും വേഗത്തിൽ ഓടുന്നത് എന്നുള്ളത് നമുക്ക് ആദ്യം വീഡിയോ കണ്ടാൽ മനസ്സിലാവില്ല.. എങ്കിലും ആ വീഡിയോയുടെ അവസാനഭാഗത്ത് ഇതിനുള്ള ഉത്തരം ഉണ്ട്.. ബ്രസീലിലെ ഒരു സ്ട്രീറ്റിൽ അപസ്മാരം ബാധിച്ച തളർന്നുവീണ ഒരു യുവാവിനെയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.. അയാളുടെ ആണ് ഈ വീഡിയോയിൽ കാണുന്ന നായക്കുട്ടി..

തൻറെ യജമാനന് എന്താണ് സംഭവിച്ചത് എന്ന് അറിയാൻ വേണ്ടിയും യജമാനനെ കൊണ്ടുപോകുന്നത് അറിഞ്ഞ് ആംബുലൻസിന് പിന്നാലെ ഓടുകയാണ് ഈ നായ്ക്കുട്ടി.. അങ്ങനെ ആംബുലൻസ് ഡ്രൈവർ ആംബുലൻസിന്റെ മിററിലൂടെ ഒരു നായക്കുട്ടി വണ്ടിയുടെ പുറകെ വേഗത്തിൽ ഓടി വരുന്നത് കണ്ടപ്പോൾ ആ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു ചെയ്തത്..

ഏറെ ദൂരം കഴിഞ്ഞിട്ടും നായക്കുട്ടി പിന്തുടർന്ന് വരുന്നത് കണ്ടിട്ട് ആവണം ഡ്രൈവർക്ക് മനസ്സലിവ് തോന്നിയിട്ട് ആണ് വണ്ടി നിർത്തിയിട്ട് നായക്കുട്ടിയെയും ആംബുലൻസിൽ കയറ്റിയത്.. പിന്നീട് യജമാനനൊപ്പം ഒരുമിച്ച് ആശുപത്രിയിലേക്ക് പോവുകയാണ്.. അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴും തൻറെ യജമാനനെ ഒറ്റയ്ക്ക് ആക്കാതെ യജമാനന്റെ കൂടെ തന്നെ ഉണ്ടായിരുന്നു ഈ നായക്കുട്ടിയും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top