അപകടം പറ്റിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.. എന്തെങ്കിലും പരിക്ക് പറ്റിയാൽ മനുഷ്യരെപ്പോലെ തന്നെ ആശുപത്രിയിൽ പോകാനും ചികിത്സ തേടാനും മൃഗങ്ങൾക്കും അറിയാമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് ഈ പൂച്ചക്കുട്ടി.. കൗതുകകരമായ ഈ വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത് ഷെയർ ചെയ്യുന്നത്..
ടർക്കിയിലെ ഒരു ആശുപത്രിയിലാണ് ചികിത്സ തേടി പൂച്ച എത്തിയത്.. കറുപ്പും വെളുപ്പും നിറമുള്ള പൂച്ച പിൻകാലുകളിൽ ഒന്ന് തറയിൽ കുത്താൻ കഴിയാതെ ആശുപത്രി വരാന്തകളിൽ ചുറ്റിത്തിരിയുന്നത് വീഡിയോകളിൽ കാണാം.. പരിക്ക്കളുമായി ആശുപത്രിയിൽ എത്തിയ പൂച്ചയെ തുടക്കത്തിൽ ആരും ശ്രദ്ധിച്ചില്ല.. എന്നാൽ തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട പൂച്ച നേരെ പോയത് അത്യാഹിത വിഭാഗത്തിലേക്ക് ആണ്..
അങ്ങനെ ആശുപത്രി ജീവനക്കാർ കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് പൂച്ചയുടെ കാലുകളുടെ എന്തോ സാരമായി പരിക്ക് ഉണ്ട് എന്നുള്ളത് മനസ്സിലാക്കിയത്.. ഏറെ വേദനയോടെ തങ്ങൾക്ക് അരികിലെത്തിയ പൂച്ചയെ സഹായിക്കാനുള്ള മനസ്സും അവർ കാണിച്ചു.. അവിടെ ഉണ്ടായിരുന്ന ഒരു നേഴ്സ് ആണ് പൂച്ചയെ പരിചരിച്ചത്.. ഈ സമയത്ത് എല്ലാം വളരെ അനുസരണയോടുകൂടി ഇരുന്നു കൊടുക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ അവിടത്തെ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്..
പരിശോധനയിൽ പൂച്ചയുടെ പിൻകാലുകൾ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയിരുന്നു.. കാല് വളയാതെ ഇരിക്കാനുള്ള ബാൻഡേജ് ഇട്ട് അല്പനേരം നിരീക്ഷിച്ചശേഷമാണ് ഇവർ പൂച്ചയെ വിട്ടത്.. ചികിത്സ ലഭിച്ച സന്തോഷത്തിൽ വന്ന വഴിയെ തന്നെ പൂച്ച പോകുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….