ആരുമില്ലാതെ അനിയനെ പഠിപ്പിച്ച് വലുതാക്കി നല്ല നിലയിൽ എത്തിച്ച ഏട്ടന് പിന്നീട് സംഭവിച്ചത്.

വിവാഹ പന്തലിൽ ഇരിക്കുമ്പോൾ തനിക്ക് ഒട്ടുംതന്നെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. തന്റെ 45 വയസ്സിൽ ഒരു ദാമ്പത്യജീവിതം ഉണ്ടാകുമോ എന്ന്. ആദ്യരാത്രിയിൽ അവൾ തന്നെ മുറിയിലേക്ക് പാലുമായി വന്നപ്പോഴും അവളോട് സംസാരിക്കുമ്പോഴും എല്ലാം കഴിഞ്ഞ് കാലത്തിന്റെ ദുരിതമായ ഓർമ്മകൾ ആയിരുന്നു മനസ്സിൽ.

   

അച്ഛൻ മരിച്ചതിനുശേഷം ആരോരുമില്ലാത്ത ആ വലിയ വീട്ടിൽ ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കായിരുന്നു അതോടെ എന്റെ വിദ്യാഭ്യാസം നിർത്തി പറ്റാവുന്ന ജോലിക്ക് എല്ലാം പോയി അനിയനെ വളർത്തി അവനെ പഠിച്ച് ഉദ്യോഗസ്ഥൻ ആക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. നാട്ടിൽ നിന്നാൽ അവധി വിദ്യാഭ്യാസം താൻ ഉദ്ദേശിക്കുന്ന പോലെ നടക്കില്ല എന്ന് മനസ്സിലാക്കിയതോടെ വിദേശത്തേക്ക് പോകാൻ തയ്യാറായി. അനിയന് നല്ല ജോലിയും ജീവിതം സെറ്റിൽ ആയതിനുശേഷം നല്ലൊരു പെൺകുട്ടിയെ ആലോചിച്ച് അനിയനെ വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. നാട്ടിൽ കൃഷിയും വീട്ടുകാര്യവും നോക്കി ഞാൻ അവിടെ കഴിഞ്ഞു കൂടി.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ അനിയത്തി അടുക്കളയിൽ കയറി പാചകം ചെയ്യാൻ തുടങ്ങി ഒരിക്കൽ പെണ്ണിന്റെ വീട്ടിൽ നിന്ന് കുറച്ച് ആളുകൾ വന്നപ്പോൾ എന്നോട് റൂമിൽ നിന്നും പുറത്തിറങ്ങരുത് എന്ന് പറയാൻ അനിയനെ ഏൽപ്പിക്കുന്നത് ഞാൻ മാറി നിന്ന് കേട്ടു അതിനുശേഷം പിന്നീട് ഒരിക്കലും അവളുടെ ആരെങ്കിലുമൊന്ന് ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങാതെയായി അങ്ങനെ ഒരു ദിവസം അനിയൻ അടുത്തേക്ക് വന്നു വീണ്ടും ഭാഗം വയ്ക്കുന്നതിനെ പറ്റി സംസാരിച്ചു . അവൾക്ക് ഈ വീട്ടിൽ താമസിക്കാൻ സമ്മതമല്ല എന്നുംമറ്റൊരു വീട്ടിലേക്ക് താമസം മാറണമെന്നും ഏട്ടനെ അറിയിച്ചു. അതിനാൽ വീട് ഭാഗം വെപ്പ് നടക്കണം എന്നും പറഞ്ഞു.

അനിയന്റെ ഭാഷയ്ക്ക് മുൻപിൽ ഏട്ടനെ സമ്മതിക്കേണ്ടി വന്നു പിറ്റേദിവസം തന്നെ അതിനു വേണ്ട കാര്യങ്ങൾ എല്ലാം അനിയൻ നോക്കി അനിയൻ രജിസ്ട്രാറെ കാണാൻ പോയി.എന്റെ അച്ഛന്റെ സ്വത്ത് ഭാഗം വയ്ക്കാൻ അതിന്റെ നടപടി തുടരണം. അപ്പോൾ നീ അച്ഛന്റെ സ്വത്ത് ഭാഗം വയ്ക്കാനാണ് വന്നത് അല്ലേ ഇപ്പോൾ എനിക്ക് മനസ്സിലായി ഞാൻ നിന്നെ ഒന്നും അറിയിക്കാതെയാണ് വളർത്തിയത് എന്ന് എന്താണ് നിങ്ങൾ പറയുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല നിന്റെ അച്ഛന്റെ സ്വത്തുക്കൾ എന്ന് പറയുവാനായി ഒന്നും തന്നെയില്ല നിന്റെ അച്ഛന്റെ സ്വത്തുക്കൾ എല്ലാം നിന്റെ അച്ഛൻ തന്നെ നശിപ്പിച്ചു കളഞ്ഞിരുന്നു. ഇന്ന് കാണുന്ന സ്വത്തുക്കൾ എല്ലാം നിന്റെ ഏട്ടന്റെ സമ്പാദ്യമാണ്.

ഏട്ടൻ വിദ്യാഭ്യാസം പോലും വേണ്ടെന്ന് വെച്ച് പണിക്കിറങ്ങി. അച്ഛൻ വരുത്തിവെച്ച കടമെല്ലാം തീർത്തു. അതിനുവേണ്ടിയാണ് അവൻ ഗൾഫിൽ പോലും പോയത്. ഇതു കേട്ടതും അവൻ ഓടി ഏട്ടന്റെ അടുത്തേക്ക് ചെന്നു. ചേട്ടനോട് മാപ്പ് ചോദിച്ചു. ഏട്ടൻ ഇനി ഒറ്റയ്ക്ക് ജീവിക്കാൻ പാടില്ല ഏട്ടനും ഒരു കൂട്ട് വേണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.ഏട്ടനായി അനിയൻ തന്നെ ഒരു പെണ്ണിനെ കണ്ടെത്തി. വിവാഹ ദിവസം ബന്ധുക്കളുടെ മുൻപിൽ ഏട്ടനെ പറ്റി പറയുവാൻ അനിയത്തിക്ക് 100 നാവായിരുന്നു.ഇപ്പോൾ അവരെല്ലാവരും തന്നെ ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കുന്നു.

Scroll to Top