ക്യാൻസറിന്റെ ലക്ഷണങ്ങളും ചികിത്സാരീതികളും.

കുറച്ചുകാലം മുന്നേ വരെ പ്രോസ്റ്റേറ്റ് ക്യാൻസർ എന്ന് പറഞ്ഞാൽ യൂറോപ്പിലും അമേരിക്കയിലും മാത്രമാണ് ഒരുപാട് കണ്ടുവന്നിരുന്നത്. ഏകദേശം അവസാനത്തെ 20 വർഷത്തിൽ നമ്മളുടെ ഇന്ത്യയിലും കേരളത്തിലും പോസ്റ്റേറ്റ് ക്യാൻസറിന്റെ എണ്ണം വളരെയധികം കൂടിവരുന്നു. പണ്ട് പ്രായമായവരിൽ കണ്ടുവരുന്ന അസുഖം ഇപ്പോൾ 40 ന് ശേഷം പോലും കണ്ടുവരുന്നു.

   

പുരുഷന്റെ പ്രത്യുൽപാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ മലാശയത്തിന് മുൻപിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. സെമിനൽ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ധർമ്മം. പുരുഷന്മാരിലെ ക്യാൻസർ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി.പ്രായം കൂടുന്നതിനനുസരിച്ച് ഇതിന്റെ സാധ്യത കൂടുന്നു.

അമിതമായി മാംസഹാരം പ്രത്യേകിച്ച് ചുവന്ന മാംസം,കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, പഴങ്ങളുടെയും പച്ചക്കറികളുടെയും വിരളമായ ഉപയോഗം എന്നിവ പോസ്റ്റേറ്റ് ക്യാൻസറിന് കാരണമാകുന്നു. 10 ശതമാനത്തിൽ താഴെ ആളുകളിൽ ചില പാരമ്പര്യം ഘടകങ്ങൾ ഇതിന് കാരണമാകുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മൂത്ര തടസ്സം,എരിച്ചിൽ, മൂത്രം കൂടെ കൂടെ പോകുക, അണുബാധ എന്നിവ ഉണ്ടാകുന്നു.നട്ടെല്ലിനും മറ്റ് അ സ്സ്ഥികൾക്കും ഉണ്ടാകുന്ന വേദന,എല്ല് പൊട്ടുക, വൃക്കകളുടെ പ്രവർത്തനം തകരാറിൽ ആവുക തുടങ്ങിയവ ബ്രോസ്റ്റഡ് ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാം. ചില പ്രോസ്റ്റേറ്റ് ക്യാൻസർ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണിക്കാതെ നിലനിൽക്കാം.

ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാൻസറും ഗ്രന്ഥിയുടെ ബാഹ്യ ഭാഗത്ത് വരുന്നതിനാൽ തുടക്കത്തിൽ ലക്ഷണങ്ങൾ ഒന്നും കാണിക്കണമെന്നില്ല. അൾട്രാസ് കൗണ്ട് സ്കാനിങ് മുഖേന പ്രോസ്റ്ററ്റ് സവിശേഷതകൾ മനസ്സിലാക്കാൻ കഴിയുന്നു. മരവിപ്പിച്ചതിന് ശേക്ഷം പ്രത്യേകതരം സൂചി ഉപയോഗിച്ച് മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി രോഗം സ്ഥിരീകരിക്കുന്നു. റിപ്പോർട്ട് പ്രകാരം രോഗം കാഠിന്യം കൂടിയവ അല്ലാത്തവ എന്ന് തിരിച്ചറിയാം.കൂടുതൽ വിശദമായി മനസ്സിലാക്കുവാൻ വീഡിയോ മുഴുവനായും കാണുക.

Scroll to Top