ഓഹരി നൽകില്ലെന്ന് പറഞ്ഞു നിങ്ങളെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു മാസങ്ങൾക്ക് ശേഷം ആ യുവാവിന് സംഭവിച്ചത്.

ഇടയ്ക്ക് വെള്ളിയാഴ്ച വീട്ടിൽ വന്ന് ഞായറാഴ്ച തിരിച്ചു പോവുകയാണ് പതിവ്. കുട്ടികളെയും കൂടി കൂട്ടിക്കൊണ്ട് ഒരു ചെറിയ ബാഗുമായി വരുന്ന പെങ്ങൾ തിരിച്ചു പോകുമ്പോൾ വലിയ ബാഗുമായിട്ടാണ് പോകുക. ഭാര്യക്ക് പെങ്ങൾ വരുന്നത് കേൾക്കുന്നത് തന്നെ ഇഷ്ടമല്ല.കാരണം അവൾ ഒതുക്കി വച്ചിരിക്കുന്ന വീടെല്ലാം തന്നെ പൂരപ്പറമ്പ് ആക്കിയിട്ട് ആയിരിക്കും പെങ്ങൾ തിരികെ പോകുന്നത്. മാത്രമല്ല എല്ലാ ജോലികളും അവൾ തന്നെ ചെയ്യേണ്ടിവരും അതുകൊണ്ട് പെങ്ങൾ വരുന്നത് അവൾക്ക് ഇഷ്ടമല്ല.

   

ഇന്ന് പതിവുപോലെ പെങ്ങൾ വന്നു. അമ്മയുമായി ഒരുപാട് നേരം അവർ സംസാരിക്കുന്നത് തൊട്ടടുത്ത മുറിയിലിരുന്ന് എനിക്ക് കേൾക്കാമായിരുന്നു. സമയം കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മ എന്റെ അടുത്തേക്ക് വന്നു. പറഞ്ഞു എടാ അവൾക്ക് ബാപ്പയുടെ ഓഹരിയിൽ നിന്ന് കൊടുക്കേണ്ടേ? ഇനി അവൾക്ക് എന്തു കൊടുക്കണം വിവാഹസമയത്ത് എല്ലാം കൊടുത്തതല്ലേ കൂടാതെ വീട് പണിയ്ക്കും അതുപോലെ അളിയന്റെ ജോലിസംബന്ധമായ കാര്യങ്ങൾക്കും എല്ലാം തന്നെ ഒരുപാട് പണം ഇപ്പോൾ ചെലവാക്കി കഴിഞ്ഞു ഇനി കൊടുക്കാൻ ഒന്നുമില്ല എനിക്കും വേണ്ടേ എനിക്കും ജീവിക്കേണ്ടേ? ഇത് കേട്ടതും വളരെ സങ്കടത്തോടെയാണ് ഉമ്മ തിരികെ പോയത്.

കുറച്ചു കഴിഞ്ഞപ്പോൾ പെങ്ങൾ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു എടാ ഞാൻ തിരികെ പോകുന്നു കുട്ടികൾക്ക് നാളെ എക്സാം ഉണ്ട് അതുകൊണ്ട് ഇപ്പോൾ തന്നെ തിരിച്ചു പോകണം. പതിവില്ലാത്തവരുടെ സംസാരത്തിൽ ചെറിയ ഇടർച്ചയുണ്ടായിരുന്നു ഞാൻ പറഞ്ഞതിൽ പരിഭവം കൊണ്ടാണ് എന്ന് എനിക്ക് മനസ്സിലായി അധികമൊന്നും ഞാനും സംസാരിക്കാൻ നിന്നില്ല കൊണ്ടുവന്ന അതേ ഭാഗമായി അവൾ തിരികെ പോവുകയും ചെയ്തു മാസങ്ങൾ കഴിഞ്ഞു പോയി കൊറോണ എല്ലാവരെയും ബാധിച്ചു. ബിസിനസ് എല്ലാം തകർന്നു. ഒന്നുമില്ലാതെയാണ് ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം പെങ്ങൾ വീട്ടിൽ വന്നത്.

എന്ത് കോലമാടാ നിന്റെ? അവളുടെ വാൽസ്യം വാത്സല്യത്തോടെയുള്ള ശാസനം അവൾ കുറെ നേരം എന്നോട് സംസാരിച്ചു പോകുന്നതിനു മുൻപായി അവളുടെ നാല് വളകളും കുറച്ച് മടങ്ങിയ നോട്ടുകളും എന്നെ ഏൽപ്പിച്ചു. ഈ വള എന്റെ ഉപ്പ തന്നതാണ്. ഇത് എന്റെ കുറെ നാളത്തെ സമ്പാദ്യവും ആണ് ഇത് നീ വെചേക്ക് അളിയനോട് ഞാൻ പറഞ്ഞിട്ടുണ്ട്. ഇതും പറഞ്ഞു അവൾ തിരിച്ചുപോയി. ഉമ്മ ഭാര്യയോട് പറഞ്ഞത് കേട്ടു.അവൾ അങ്ങനെയാണ് അവന്റെ മുഖമൊന്നു വാടിയാൽ അവളുടെ ചങ്ക് പിടയും. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഇത്തയുടെ സ്നേഹം ഇത്രയും നാൾ ഞാൻ മനസ്സിലാക്കാതെ പോയല്ലോ എന്നോർത്ത്.

Scroll to Top