മോനെ ഒരു നിമിഷം ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ്

മോനെ ഒരു നിമിഷം ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മായി മരുമകളുടെ കിടപ്പുമുറി ലക്ഷ്യമാക്കി കൊണ്ട് നടന്നു. അവിടെ മൊബൈലിൽ സംസാരം വികാരമായി തുടരുന്നു. അമ്മായി നേരെ ഫോണിന്റെ അടുത്തേക്ക് പാഞ്ഞു. അവർ എല്ലാം മകനോട് തുറന്നു പറഞ്ഞു. ഭർത്താവ് അല്പസമയത്തിനുള്ളിൽ വീട്ടിൽ തിരിച്ചെത്തി. ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റം നടന്നു. ഭാര്യയിൽ നിന്നും ഭർത്താവ് മൊബൈൽ ബലമായി എടുത്തു നോക്കിയപ്പോൾ. ഭാര്യ അതിലെ കോളുകൾ എല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നു.

   

ആ ദേഷ്യത്തിൽ ഭർത്താവ് മൊബൈൽ തറയിൽ എറിഞ്ഞു തകർത്തു. ഭാര്യവീട്ടുകാരെ വരുത്തി ഭർത്താവ് കാര്യം ധരിപ്പിച്ചു. ഭാര്യ പിതാവും സഹോദരന്മാരും യുവതിയെ ശരിക്കും കൈകാര്യം ചെയ്തു. ഇതെല്ലാം ചെയ്തിട്ടും ഫോണിൽ ആരോടാണ് സംസാരിച്ചത് എന്ന് യുവതി വെളിപ്പെടുത്തിയില്ല. എല്ലാം ശാന്തമായി ജീവിതം പഴയ രീതിയിൽ ജീവിക്കാൻ തുടങ്ങി വന്നപ്പോൾ ഭാര്യയ്ക്ക് ഉദരരോഗം പിടിപ്പെട്ടു. ബാത്റൂമിൽ കുറെ നേരം ഇരിക്കണം തിരികെ വരുമ്പോൾ വയറു പിടിച്ച് കിടക്കയിൽ പോയി കമിഴ്ന്നു കിടക്കും.ആശുപത്രിയിലേക്ക് പോകാം എന്ന് അമ്മായി പറഞ്ഞപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞു.ഭാര്യയെ അയാൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു.

ബാത്റൂമിൽ പോക്ക് എന്നും കൃത്യസമയത്താണ്.അയാളുടെ സംശയം വർദ്ധിച്ചു. ഒരിക്കൽ സംശയം ഉറപ്പിക്കുവാനായി ഭർത്താവ് ബാത്റൂമിന്റെ ജനലിലൂടെ എത്തിനോക്കി. അപ്പോൾ കണ്ടത് യൂറോപ്യൻ ക്ലോസിറ്റിന്റെ മുകളിൽ ഇരുന്ന ഭാര്യ പതുക്കെ മൊബൈലിൽ സംസാരിക്കുന്നതാണ് കണ്ടത്. ഞാൻ അകത്ത് ചെന്ന് ബാത്റൂമിന്റെ വാതിൽ ചവിട്ടി പൊളിച്ചു മൊബൈൽ ബലമായി പിടിച്ചു വാങ്ങി.ഉടനെ അവളുടെ വീട്ടുകാരെ വിളിപ്പിച്ചു. ഇനി അവളുടെ കൂടെ ജീവിക്കാൻ ഞാൻ തയ്യാറല്ല.ഞാനും എന്റെ മക്കളും ഇനി തനിച്ച് ജീവിച്ചോളാം അവൾ ഇനി വീട്ടിൽ വേണ്ട. അവൾ പറയാൻ തുടങ്ങി എനിക്കൊരു മണ്ടത്തരം പറ്റിയതാണ്. ഫോണിൽ ഒരു മിസ്ഡ് കോൾ വന്നപ്പോൾ തുടങ്ങിയതാണ്. പിന്നീട് പലപ്പോഴും വിളി വന്നു. അയാളുടെ ശബ്ദം കേൾക്കാതിരിക്കാൻ വയ്യാതെയായി.അവർ ഒരു കൗൺസിലിങ്ങിന് പോയി.

അയാൾ പറഞ്ഞു ഞാൻ അവൾക്ക് ആവശ്യമുള്ളതെല്ലാം ഞാൻ സാധിച്ചു കൊടുക്കാറുണ്ട്. പിന്നെന്തിന്റെ കേടാണ് അവൾ കാണിച്ചു കൂട്ടിയത്? ആവശ്യമായ കാര്യങ്ങൾ അപ്പോൾ തന്നെ ചെയ്തു കൊടുത്തതുകൊണ്ട് ഭർത്താവിനെ കടമ തീർനിന്നില്ല. ഭാര്യക്ക് മറ്റു ചില കാര്യങ്ങളും ആവശ്യമുണ്ട്.രാവിലെ ഏഴുമണിക്ക് പോകുന്നു നിങ്ങൾ രാത്രി 11 മണിക്ക് തിരികെ വരും ആഹാരം കഴിക്കുന്നു യാന്ത്രികമായി ബന്ധപ്പെടുന്നു ഉറങ്ങുന്നു രാവിലെ എഴുന്നേൽക്കുന്നു കുറച്ചു രൂപ ചെലവിന് കൊടുക്കുന്നു ക്കുന്നു.

പോകുന്നു ഇതുകൊണ്ട് മാത്രം ദാമ്പത്യ ജീവിതം തൃപ്തികരമാകില്ല. വല്ലപ്പോഴും അല്പസമയം ഭാരിക്കും കുട്ടികൾക്ക് വേണ്ടി ചെലവഴിക്കണം. 24 മണിക്കൂർ പൈസ ഉണ്ടാക്കണം എന്ന് വിചാരിച്ച് ജീവിച്ചാൽ പിന്നെ വയസ്സാംകാലത്താണോ കുടുംബജീവിതം നയിക്കുന്നത് എന്ന് ഞാൻ അയാളോട് ചോദിച്ചു. അപ്പോൾ അയാൾ തലകുനിച്ച് മിണ്ടാതെ നിന്നു.ഭാര്യയും ഭർത്താവും അവരവരുടെ വീടുകളിലേക്ക് തിരിച്ചുപോയി.പോകുന്നതിനു മുൻപ് ഭാര്യ പെട്ടെന്ന് ഭർത്താവിന്റെ അടുത്തേക്ക് ഓടിവന്ന് ഭർത്താവിന്റെ കൈപിടിച്ച് നിങ്ങളോട് പറഞ്ഞു എന്നോട് ക്ഷമിക്കൂ ഞാൻ തെറ്റാണ് ചെയ്തത്. എന്നിട്ട് അവൾ അവളുടെ പിതാവിന് ഒപ്പം അവളുടെ വീട്ടിലേക്ക് പോയി.

Scroll to Top