പ്രവാസിയായ ഭർത്താവ് ഗർഭിണിയായ ഭാര്യയെ നാട്ടിൽ കാണാൻ വന്നപ്പോൾ ഭാര്യ നൽകിയ സർപ്രൈസ്.

ഏട്ടാ ഒരു സന്തോഷ വാർത്ത ഉണ്ട്. എനിക്ക് ചെലവ് ചെയ്യണം. നിന്നെ കെട്ടിയതിൽ പിന്നെ എനിക്ക് ചിലവ് തന്നെയല്ലേ ദേവു. പിന്നെന്തിനാ പ്രത്യേകിച്ച് പറയുന്നത്? ഇത് അതല്ല മനുഷ്യാ നമ്മുടെ കുട്ടൂസിന് ഒരു കൂട്ടു വരുന്നുണ്ട്. എന്താ നീ പറയുന്നേ? എന്റെ പൊട്ടൻ ഏട്ടാ നിങ്ങൾ വീണ്ടും ഒരു അച്ഛനാകാൻ പോകുന്നു എന്ന്. ഇത് കേട്ടതും രണ്ട് കൈകൾ കൊണ്ട് അവളെ വാരിയെടുത്ത് ഒരു ഉമ്മ കൊടുത്തു. ഇവളെന്താ ഇന്ന് പല്ലു തേച്ചില്ലേ? ഹേയ് ഭായ് ചോദ്യം കേട്ടപ്പോഴാണ് ഞാൻ എടുത്തു പൊക്കിയത് ഭാര്യയെ അല്ല എന്നും ഞാൻ ഇപ്പോൾ പ്രവാസി മണ്ണിൽ നിന്ന് നാട്ടിലേക്ക് ഫോൺ ചെയ്തതാണ് എന്നും തൊട്ടടുത്ത് നിന്ന ബംഗാളിയെ ആണ് താൻ എടുത്ത് ഉമ്മ വെച്ചത് എന്നും മനസ്സിലായത്.

   

താഴെ നിർത്തിയതും അവൻ ഒരു പ്രത്യേക നോട്ടം എന്നെ നോക്കിയപ്പോൾ ഞാൻ കണ്ണി റിക്കി കാണിച്ചു. കഴിഞ്ഞപ്രാവശ്യം പ്രസവസമയത്ത് വരാം എന്ന് പറഞ്ഞ് എന്നെ പറ്റിച്ചു. ഈ പ്രാവശ്യം എന്തായാലും വരണം. ഞാൻ വേറെ ഒന്നും ആവശ്യപ്പെടുന്നില്ല. ഏതൊരു പെണ്ണിന്റെ ആഗ്രഹമാണ് ഈ സമയത്ത് ഭർത്താവ് കൂടെ ഉണ്ടാകണം എന്നത്. അതിന് എങ്ങനെയാ നമ്മുടെ കെട്ടിയോന് അങ്ങനെ ഒരു ചിന്തയില്ല. അവൾ പരാതിയുടെ കെട്ടുകൾ അഴിച്ചു. ഇനി ഒരു രക്ഷയുമില്ല. എന്റെ ദേവൂട്ടി എനിക്ക് ആഗ്രഹമില്ലാതെയാണോ കഴിഞ്ഞവട്ടം കല്യാണത്തിന്റെ കടവും വീടുപണിയുടെ കടവും എല്ലാം കൂടി ശ്വാസം വിടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

എല്ലാം അറിയണ നീ തന്നെ ഇങ്ങനെ പറയണം കേട്ടോ. ഇപ്രാവശ്യം എന്തായാലും വരാൻ ശ്രമിക്കാം. അല്ല വരും. ഓഫീസിൽ കാര്യം പറഞ്ഞപ്പോൾ കഷ്ടപ്പെട്ട് മൂന്ന് മാസത്തെ ലീവ് ഒപ്പിച്ചു. എന്തായാലും ദേവുട്ടിയോട് ഇപ്പോൾ പറയേണ്ട. ഡെലിവറിക്ക് 10 ദിവസം മുന്നേ വരാം എന്ന് പറയാം. ഒരു സർപ്രൈസ് ആയിക്കൊള്ളട്ടെ. അതേ മാസം ഏട്ടായി എന്നെ ഉറങ്ങാൻ പോലും സമ്മതിക്കുന്നില്ല എപ്പോഴും ചവിട്ടും കുത്തും ആണ്. അച്ഛന് യോഗമില്ലെങ്കിലും മോന് യോഗം ഉണ്ട്. അവൻ വയറ്റിൽ ഇടയ്ക്ക് ചെവി വെച്ച് കിടക്കും. ഇടക്കെ നല്ല അനക്കം കേട്ടപ്പോൾ അവൻ എന്നോട് ചോദിക്കാ ഉണ്ണി വയറ്റിൽ കിടന്ന് സൈക്കിൾ ചവിട്ടാണോ അമ്മേ എന്ന്.ഞാനന്ന് കുറെ ചിരിച്ചു.

അല്ലെങ്കിലും ഞങ്ങൾ പ്രവാസികൾക്ക് ഇതിനൊന്നും യോഗം ഇല്ലല്ലോ. ഭാര്യയുടെ പ്രസവം,വേണ്ടപ്പെട്ടവരുടെ കല്യാണം,ഉത്സവങ്ങൾ ഒരു വിശേഷങ്ങൾക്കും നാട്ടിൽ കൂടാൻ പറ്റാത്തവരാണ് പ്രവാസികൾ. ആഗ്രഹമല്ലാതെ അല്ല ഒന്നിന് പിറകെ ഒന്നായി വരുന്ന ബാധ്യതകൾ.അവളുടെ പിറന്നാളിന്റെ അന്ന് സർപ്രൈസ് ആയി വീട്ടിലെത്തി. വാതിൽ തുറന്നതും അവൾ ഞെട്ടിപ്പോയി.ആ കോലത്തിൽ ആദ്യമായി കാണുകയായിരുന്നു ഞാൻ. അവൻ മെല്ലെ അവളുടെ വയറിൽ ചെവി വെച്ചു. ജീവിച്ചത് ഒരു കുഞ്ഞു കാല് കൊണ്ടുള്ള ചവിട്ട് മുഖത്തൊരു തലോടലായി കിട്ടി. ഇങ്ങനെയൊക്കെ മുഴച്ചുകൊണ്ട് പുറത്തേക്ക് വരുമല്ലേ ദേവൂട്ടി? ഞാനെന്നും പറയണത് ഇതല്ലേ.

ഇതൊന്നും കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയാണ് നമ്മുടെ ജീവിതം. ഇപ്പോഴെങ്കിലും വന്നത് നന്നായി എന്ന് എനിക്ക് തോന്നി. പിന്നെ ഇതിനകത്ത് ഒരാളല്ല രണ്ട് മക്കളുണ്ട്. ഇരട്ടക്കുട്ടികൾ.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇത്ര മാസം ആയിട്ടും എന്നോട് പറയാതെ ഒളിച്ചുവെച്ചവൾ . എന്തുചെയ്യണമെന്ന് അറിയാതെ നിലത്ത് തരിച്ചിരുന്നു പോയി. വല്ലാത്തൊരു സർപ്രൈസ്. ഒരിക്കലും മറക്കാൻ പറ്റാത്ത സർപ്രൈസ്. നെറുകയിൽ ഒരു കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു. അവളുടെ കണ്ണിലെ സന്തോഷ കണ്ണുനീർ. അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകുമ്പോൾ മനസ്സുകൊണ്ട് ഞാൻ പറഞ്ഞു സ്നേഹിച്ച പെണ്ണിനെ കെട്ടാൻ പറ്റുന്നതല്ല ഭാഗ്യവാന്മാർ കെട്ടിയ പെണ്ണിനെ ജീവിതകാലം മുഴുവൻ സ്നേഹിക്കുന്നവനാണ്.

Scroll to Top